തിരുവനന്തപുരം : ആറാമത് ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ അത്‌ലറ്റിക്സ് സംഘത്തിന് യാത്രയയപ്പ് നൽകി. ഈമാസം 27 മുതൽ 31 വരെ ദക്ഷിണകൊറിയയിലെ ഗുമി നഗരത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 17അത്‌ലറ്റുകൾക്കും പരിശീലകരുമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ നടന്ന ചടങ്ങിൽ സായി എൽ.എൻ.സി.പി ഇ പ്രിൻസിപ്പൽ ഡോ.ജി.കിഷോർ,ചീഫ് നാഷണൽ കോച്ച് പി.രാധാകൃഷ്ണൻ നായർ,സായി എൽ.എൻ.സി.പി ഇ ഡയറക്ടർ ഡോ.എൻ.എസ്.രവി എന്നിവർ പങ്കെടുത്തു.
ഇന്ത്യസംഘത്തിലുള്ള നിത്യാ ഗന്ധേ, രൂപൽ, അബിനയ രാജരാജൻ, ടി.ദനേശ്വരി, സ്‌നേഹ.കെ, സുഭ.വി, ജിസ്‌ന മാത്യു, കെ.രാജിത, സാന്ദ്രമോൾ സാബു, വിശാൽ.ടി.കെ, ജയകുമാർ, മനു.ടി.എസ്, റിൻസ് ജോസഫ്, സന്തോഷ്.ടി, തുഷാർ, മോഹിത്, ധരംവീർ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |