കൊളംബോ : ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ശ്രീലങ്കൻ മുൻ നായകൻ ഏഞ്ചലോ മാത്യൂസ്. അടുത്തമാസം ബംഗ്ളാദേശിനെതിരെ നടക്കുന്ന പരമ്പരയിലെ ആദ്യ ടെസ്റ്റിന് ശേഷം വിരമിക്കുകയാണെന്നാണ് 37കാരനായ മാത്യൂസ് അറിയിച്ചിരിക്കുന്നത്. 2009ൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച മാത്യൂസ് 118 മത്സരങ്ങളിൽ നിന്ന് 8167 റൺസ് നേടിയിട്ടുണ്ട്. സംഗക്കാരയ്ക്കും ജയവർദ്ധനെയ്ക്കും ശേഷം ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് നേടിയ ശ്രീലങ്കൻ താരമാണ്. 16 സെഞ്ച്വറികളും 45 അർദ്ധസെഞ്ച്വറികളും നേടിയ ഏഞ്ചലോയുടെ ഉയർന്ന സ്കോർ 200 നോട്ടൗട്ടാണ്. 34 വിക്കറ്റുകളും നേടിയിട്ടുണ്ട്. വൈറ്റ് ബാൾ ഫോർമാറ്റിൽ മാത്യൂസ് കളിതുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |