കാട്ടാക്കട: പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് ഒരു വർഷം കഠിന തടവും 10,000രൂപ പിഴയും.മാറനല്ലൂർ തൂങ്ങാംപാറ കണ്ടല ലക്ഷം വീട് കോളനിയിൽ ബ്ലോക്ക് നമ്പർ 32ൽ താമസിക്കുന്ന അപ്പൂസ് എന്നുവിളിക്കുന്ന ഉന്മേഷ് രാജിനെയാണ് (26) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ് കുമാർ ശിക്ഷിച്ചത്.പിഴയടച്ചില്ലെങ്കിൽ നാല് മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണം.
2023 ഒക്ടോബർ 26നായിരുന്നു സംഭവം.വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിയെയാണ് ഉപദ്രവിക്കാൻ ശ്രമിച്ചത്.നാട്ടുകാർ കണ്ടതോടെ ഇയാൾ രക്ഷപ്പെട്ടു.തുടർന്ന് രക്ഷിതാക്കൾ കാട്ടാക്കട പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്നത്തെ കാട്ടാക്കട സബ്ഇൻസ്പെക്ടർ എസ്.വി.ശ്രീനാഥാണ് കേസന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 21സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകളും അഞ്ച് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. വിചാരണവേളയിൽ അഞ്ച് സാക്ഷികൾ കൂറുമാറിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ഡി.ആർ.പ്രമോദ് കോടതിയിൽ ഹാജരായി.
ക്യാപ്ഷൻ: ഉന്മേഷ് രാജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |