കൊച്ചി: രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയ്ക്കുള്ള (എം.എസ്.എം.ഇ) വാണിജ്യ വായ്പകൾ വാർഷികാടിസ്ഥാനത്തിൽ 13 ശതമാനം വളർച്ച കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷാവസാനം മൊത്തം വായ്പകൾ 35.2 ലക്ഷം കോടി രൂപയായി ഉയർന്നു. ട്രാൻസ്യൂണിയൻ സിബിലിന്റെയും സിഡ്ബിയുടേയും മെയ് മാസത്തെഎം.എസ്.എം.ഇ പള്‍സ് റിപ്പോർട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. പുതുതായി വായ്പകൾ തേടുന്ന എം.എസ്.എം.ഇകളുടെ കാര്യത്തിൽ 47 ശതമാനം വർദ്ധനയും ദൃശ്യമാണ്.
50 ലക്ഷം രൂപ മുതൽ 50 കോടി രൂപ വരെയുള്ള വായ്പാ വിഭാഗത്തിലാണ് വായ്പ ഏറ്റവും കൂടുതൽ മെച്ചപ്പെട്ടത്. എം.എസ്.എം.ഇ മേഖലയ്ക്ക് സുസ്ഥിര വളർച്ച കൈവരിക്കാൻ ഔപചാരിക മേഖലയിൽ നിന്നുള്ള വായ്പകൾ ലഭ്യമാകേണ്ടതുണ്ടെന്ന് ട്രാൻസ‌് യൂണിയൻ സിബിൽ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ഭാവേഷ് ജെയിൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |