തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ 8, 9 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ മുത്തൂറ്റ് എം.ജോർജ് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു.ചടങ്ങ് അവിട്ടം തിരുനാൾ ആദിത്യ വർമ്മ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ് അദ്ധ്യക്ഷത വഹിച്ചു.
എം.വിൻസെന്റ് എം.എൽ.എ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഡോ.ജോസഫ് സാമുവൽ കറുകയിൽ, ഡോ.ഡാർളി ഉമ്മൻ കോശി, മുത്തൂറ്റ് സൗത്ത് റീജിയണൽ മാനേജർ ബാബുക്കുട്ടൻ നായർ തുടങ്ങിയവർ സംസാരിച്ചു. തിരുവനന്തപുരം ജില്ലയിലെ വിവിധ സർക്കാർ സ്കൂളുകളിൽ 8,9 ക്ലാസുകളിൽ നിന്ന് തിരഞ്ഞെടുത്ത 150ഓളം മികച്ച വിദ്യാർത്ഥികൾക്ക് പുരസ്കാരം കൈമാറി.
സർക്കാർ സ്കൂളുകളിൽ മികച്ച പ്രകടനം കാഴ്‌ചവച്ച കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി മുൻനിര ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസിന്റെ കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത(സി.എസ്.ആർ) വിഭാഗമാണ് അവാർഡ് വിതരണം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |