കോഴിക്കോട്: ദേശീയ പാത 66-ൽ മണ്ണിടിച്ചിൽ മൂലം വാഹനയാ ത്ര പ്രതിസന്ധിയിലായ സാഹചര്യത്തിൽ ട്രെയിൻ യാത്രാ സൗകര്യം മെച്ചപ്പെടുത്തണമെന്ന് കോൺഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മംഗലാപുരം - തിരുവനന്തപുരം പ്രത്യേക ട്രെയിൻ, കോയമ്പത്തൂർ, മംഗലാപുരം ജംഗ്ഷനുകളിൽ മണിക്കൂറുകൾ വെറുതെ കിടക്കുന്ന ട്രെയിനുകൾ എന്നിവയുടെ സമയക്രമീകരണം നടത്തി ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലേക്ക് നീട്ടണം. മംഗലാപുരം, കണ്ണൂർ, കോഴിക്കോട് , കൊച്ചി, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ആഭ്യന്തര നിരക്ക് കുറഞ്ഞ വിമാന സർവീസ് ആരംഭിക്കണം. ദേശീയ വർക്കിംഗ് ചെയർമാൻ സി.ഇ. ചാക്കുണ്ണി ഉദ്ഘാടനം ചെയ്‌തു. എ. ശിവശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പി.ഐ. അജയൻ, റിയാസ് നെരോത്ത്, ജെ.ജി. റൊണാൾഡ്, ശ്രീരസ് പി.പി. കുന്നോത്ത് അബൂബക്കർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |