മൂവാറ്റുപുഴ: പകുതിവില തട്ടിപ്പ് കേസിലെ ഒന്നാം പ്രതി അനന്തു കൃഷ്ണന് ഒരു കേസിൽ ജാമ്യം ലഭിച്ചു. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സീഡ് സൊസൈറ്റി സെക്രട്ടറി റെജി വർഗീസ് നൽകിയ പരാതിയിൽ മൂവാറ്റുപുഴ പൊലീസ് എടുത്ത ആദ്യകേസിലാണ് മൂവാറ്റുപുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് സജിദ് അണ്ടത്തോട് തെക്കൻ ജാമ്യം അനുവദിച്ചത്. സൊസൈറ്റി അംഗങ്ങൾക്ക് സ്കൂട്ടർ, ലാപ്ടോപ്പ്, ഗൃഹോപകരണങ്ങൾ തുടങ്ങിയവ പകുതി വിലയ്ക്ക് ലഭ്യമാക്കാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |