ആലപ്പുഴ: കനത്ത മഴയിൽ മരം വീണതിനെത്തുടർന്ന് ആലപ്പുഴ - എറണാകുളം റൂട്ടിലെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. അരൂർ കെൽട്രോണിന് സമീപം റെയിൽവേ ട്രാക്കിലേക്കാണ് മരം വീണത്. മരം മുറിച്ചുമാറ്റാനുള്ള ശ്രമങ്ങൾ ആരംഭിക്കാൻ പോകുന്നുവെന്നാണ് വിവരം. ഈ റൂട്ട് വഴി പോകേണ്ട ട്രെയിനുകളെല്ലാം വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്.
ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ഈ റൂട്ടിലുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടത്. ആലപ്പുഴ - ചെന്നൈ എക്‌സ്‌പ്രസ്, എഴുപുന്ന സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുകയാണ്. ആലപ്പുഴ - കണ്ണൂർ എക്‌സ്‌പ്രസ് തുറവൂർ സ്റ്റേഷനിൽ പിടിച്ചിട്ടു. ആലപ്പുഴ വഴിയുള്ള ട്രെയിനുകളെല്ലാം എറണാകുളം സൗത്ത് സ്റ്റേഷനിലും പിടിച്ചിട്ടിട്ടുണ്ട്. ട്രാക്കിൽ നിന്നും മരം പൂർണമായും മാറ്രിയ ശേഷം മാത്രമേ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുകയുള്ളു. അതിനാൽ, ഇനിയും മണിക്കൂറുകളെടുക്കുമെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |