ന്യൂഡൽഹി: ജൂലായ് ഒന്നുമുതൽ നോൺ എ.സി മെയിൽ/എക്‌സ്‌പ്രസ് ട്രെയിനുകളിൽ ടിക്കറ്റ് നിരക്ക് കിലോമീറ്ററിന് ഒരു പൈസ വർദ്ധിപ്പിക്കുമെന്ന് സൂചന. എ.സി ക്ലാസുകളിൽ കിലോമീറ്ററിന് രണ്ടു പൈസ കൂട്ടും. 2020ലാണ് ഒടുവിലായി ട്രെയിൻ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചത്. ആധാർ വെരിഫിക്കേഷൻ നടത്തുന്നവർക്ക് മാത്രമേ ജൂലായ് ഒന്നു മുതൽ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ.
500 കിലോമീറ്റർ വരെയുള്ള സെക്കൻഡ് ക്ലാസ് യാത്രാനിരക്കിൽ മാറ്റമില്ല
500 കിലോമീറ്ററിൽ അധികമെങ്കിൽ കി. മീറ്ററിന് അരപൈസ വർദ്ധിപ്പിക്കും
ഒരു മാസത്തേക്ക് നൽകുന്ന സീസൺ ടിക്കറ്റ് നിരക്കിനു മാറ്റമില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |