തൃശൂർ: ഒല്ലൂർ സ്മാർട്ട് വില്ലേജ് ഓഫീസ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. എല്ലാവർക്കും ഭൂമി, എല്ലാവർക്കും വീട് എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇത് നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി.
കുട്ടനെല്ലൂർ എൻ.സി.സി ബറ്റാലിയൻ കോംപ്ലക്‌സ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. കേരള സ്റ്റേറ്റ് നിർമിതി കേന്ദ്രം പ്രോജക്ട് മാനേജർ സതീദേവി റിപ്പോർട്ട് അവതരിപ്പിച്ചു. കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാൻമാരായ വർഗീസ് കണ്ടംകുളത്തി, കരോളിൻ ജെറീഷ് പെരിഞ്ചേരി, കളക്ടർ അർജുൻ പാണ്ഡ്യൻ, സബ് കളക്ടർ അഖിൽ വി.മേനോൻ, എ.ഡി.എം ടി.മുരളി, തഹസിൽദാർ ടി.ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |