കൊടുങ്ങല്ലൂർ: വേനലവധിക്ക് ശേഷം സ്‌കൂളുകൾ തുറക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് ആരോഗ്യകരമായ പഠനത്തിനുള്ള സാമൂഹിക സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായി സി.പി.എം എടവിലങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടവിലങ്ങ് പഞ്ചായത്തിലെ മൂന്ന് സ്‌കൂളുകളിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. എടവിലങ്ങ് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, ഗവ. ഫിഷറീസ് സ്‌കൂൾ, കാര സെന്റ് ആൽബന സ്‌കൂൾ എന്നിവിടങ്ങളിലാണ് ശുചീകരണം നടത്തിയത്. സി.പി.എം ഏരിയാ കമ്മിറ്റി അംഗം സി.എ.ഷെഫീർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി വി.എച്ച്.റിസ്വാൻ, കെ.കെ.സുരേന്ദ്രൻ, സി.എസ്.സുജിത്ത്, നിഷ അജിതൻ, കെ.കെ.മോഹനൻ, പി.പി.ഗോപി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |