പറവൂർ: കേൾവിശക്തി ഇല്ലാത്തവർക്ക് തൊഴിലും ജീവിതസാഹചര്യവും ഒരുക്കാൻ ഭരണകർത്താക്കൾ മുൻഗണന നൽകണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ബധിര അസോസിയേഷന്റെ 38-ാമത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹ്യനീതിയുടെ പ്രശ്നമായി കണ്ട് ഇവരെ അവഗണിക്കുന്ന പ്രവണത ഇല്ലാതാവണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് സി.എ. ഷഫീഖ് അദ്ധ്യക്ഷനായി. ശിവകുമാർ (തമിഴ്നാട് ), ബി.എൻ. ചൈത്ര (ബാംഗ്ലൂർ), പി.എസ്.എം. അഷറഫ് (സബ് ഇൻസ്പെക്ടർ ആലുവ), ജില്ലാ കൺവീനർ സുഗുണൻ, സെക്രട്ടറി എൻ.എസ്. സജീഷ്, ട്രഷറർ വിവേക് എന്നിവർ സംസാരിച്ചു. മീര പ്രസംഗങ്ങൾ പരിഭാഷപ്പെടുത്തി. അംഗങ്ങളുടെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |