കൊച്ചി: പ്രവർത്തനരഹിതമായ ഇലക്ട്രിക് ടോയ്‌കാർ നൽകി ഉപഭോക്താവിനെ കബളിപ്പിച്ചെന്ന പരാതിയിൽ 4000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ല ഉപഭോക്തൃ കോടതി വിധിച്ചു. വടവുകോട് സ്വദേശി അജേഷ് ശിവന്റെ പരാതിയിലാണ് നടപടി. 2023 ഡിസംബറിൽ കുട്ടിക്കുവേണ്ടി ക്രിസ്റ്റൽ ഫാഷൻസ് എന്ന സ്ഥാപനത്തിൽ നിന്ന് 2049 രൂപയ്ക്ക് വാങ്ങിയ ടോയ് കാർ മൂന്ന് മണിക്കൂർ തുടർച്ചയായി ചാർജ് ചെയ്തിട്ടും അഞ്ചുമിനിറ്റിൽ കൂടുതൽ ഉപയോഗിക്കാൻ സാധിച്ചില്ല. ഷോപ്പ് ഉടമയോട് പരാതി പറഞ്ഞപ്പോൾ നടപടിയുണ്ടായില്ല. ഇതോടെയാണ് കോടതിയെ സമീപിച്ചത്. കളിപ്പാട്ടം റിപ്പയർ ചെയ്ത് നൽകിയില്ലെങ്കിൽ വിലയായ 2,049രൂപയും കൂടാതെ 3000രൂപയും കോടതി ചെലവായി 1,000രൂപയും നൽകണമെന്നാണ് ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |