തിരുവനന്തപുരം; അൻവർ ആവശ്യപ്പെട്ട കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകൾ നൽകാൻ തയ്യാറാകാത്തതാണ് യു.ഡി.എഫ് പ്രവേശനത്തിന് തടസമായതെന്ന് സൂചന.
താൻ ഇനി യു.ഡി.എഫിലേക്കില്ലെന്നും ഒരു നേതാവും വിളിക്കരുതെന്നും പരസ്യമായി പത്രസമ്മേളനം നടത്തി പി.വി. അൻവർ പ്രഖ്യാപിച്ചതോടെ മുന്നണിപ്രവേശനം സംബന്ധിച്ചുള്ള ചർച്ചകൾക്ക് താത്കാലികമായി വിരാമമിട്ടിരിക്കുകയാണ് യു.ഡി.എഫ് . അൻവറിനെ അനുനയിപ്പിച്ച് ഒപ്പം കൂട്ടണമെന്ന നിലപാട് കെ.സുധാകരൻ അടക്കമുള്ള നേതാക്കൾക്കുണ്ട്. മുസ്ലിം ലീഗും അൻവർ മുന്നണിയിൽ ഉണ്ടാകണമെന്ന ആഗ്രഹിക്കുന്നു.
അൻവർ കടുത്ത നിലപാടിൽ നിന്നു പിന്നോട്ടുപോയാൽ വരും ദിവസങ്ങളിൽ ചർച്ചയിലൂടെ പരിഹാരമുണ്ടാക്കാമെന്നാണ് ഇവർ കരുതുന്നത്.
തന്റെ സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടുപോകുന്നതിലുള്ള വേവലാതിയാണ് അൻവറിനെ കുഴക്കുന്നത്. കോൺഗ്രസിന്റെ ഏതെങ്കിലും സിറ്റിങ് സീറ്റ് പകരം നൽകണമെന്നാണ് അൻവർ ആവശ്യപ്പെട്ടത്. എന്നാൽ തീരെ ജയസാദ്ധ്യതയില്ലാത്ത രണ്ടു സീറ്റുകൾ മുന്നോട്ടുവച്ചതോടെയാണ് ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന അടവ് അൻവർ പയറ്റിയത്. അൻവറിന്റെ ഭീഷണിക്ക് വഴങ്ങേണ്ടതില്ലെന്ന നിലപാടിലായിരുന്നു പ്രതിപക്ഷ നേതാവ്.അൻവറിന് മുന്നിൽ യു.ഡി.എഫിന്റെ വാതിൽ അടഞ്ഞ നിലയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |