SignIn
Kerala Kaumudi Online
Friday, 25 July 2025 6.53 AM IST

'അണിയറയിൽ ഒരുങ്ങുന്നത് യൂട്യൂബർമാരുടെ വമ്പൻ തട്ടിപ്പുകൾ'; മലയാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

Increase Font Size Decrease Font Size Print Page
social-media-

കൊച്ചി: സംസ്ഥാനത്ത് സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസർമാരെയും പ്രമുഖ യൂട്യൂബർമാരെയും കൂട്ടുപിടിച്ച് നടത്തുന്ന നറുക്കെടുപ്പ് തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി അഭിഭാഷകൻ ശ്രീജിത്ത് പെരുമന രംഗത്ത്. നറുക്കെടുപ്പിലൂടെ കോടികളുടെ വീടും ലക്ഷങ്ങളുടെ കാറും സമ്മാനമായി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന രീതിയെക്കുറിച്ചാണ് അഭിഭാഷകന്റെ മുന്നറിയിപ്പ്. സംഭവം പൊലീസിനെയും, ലോട്ടറി വകുപ്പിനെയും തെളിവ് സഹിതം അറിയിച്ചിട്ടുണ്ടെന്നും ആരും ഇത്തരം ചതികളിൽ ചെന്നു പെടരുതെന്നും ശ്രീജിത്ത് പെരുമന മുന്നറിയിപ്പ് നൽകുന്നു.

'വെറും 1000 രൂപയ്ക്ക് ഒന്നരക്കോടി രൂപയുടെ വീട്. 4555 സ്‌ക്വയർ ഫീറ്റ്. അഞ്ച് ലക്ഷത്തിന്റെ സോളാറും ഫ്രീ. നിയമവിരുദ്ധമായി ഇപ്പോൾ നടത്തുന്ന തട്ടിപ്പ് പ്രഥമദൃഷ്ട്യ കുറ്റകരമാണ് എന്ന് ലോട്ടറി വകുപ്പ് അറിയിക്കുന്നുണ്ട്. തുടർന്ന് ഇന്റെർണൽ വിജിലൻസ് ആൻഡ് ഇൻസ്‌പെക്ഷൻ വിംഗിന് സംഭവത്തിൽ രേഖമൂലം പരാതി നൽകി. സംസ്ഥാനത്തിനകത്തും പുറത്തും, വിദേശങ്ങളിൽ ഉൾപ്പെടെ പ്രചരണം നടത്തിയ തട്ടിപ്പ് ആയതിനാൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും രേഖമൂലം പരാതി നൽകി.

കേരളത്തിൽ ലോട്ടറികളോ, സമ്മാന കൂപ്പണുകളോ പ്രിന്റ് ചെയ്ത് വിൽപ്പന നടത്തുന്നതിനോ, നറുക്കെടുപ്പ് നടത്തി സമ്മാനം വിതരണം ചെയ്യുന്നതിനോ സർക്കാരിന് മാത്രമേ അധികാരമുള്ളൂ എന്ന നിയമം നിലനിൽക്കെയാണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പരസ്യം ചെയ്തുകൊണ്ട് 1000 രൂപ ടിക്കറ്റ് നിരക്കിൽ സീരിയൽ നമ്പറുകളും, വീടും പറമ്പും ഒന്നാം സമ്മാനം തുടങ്ങി നിരവധി സമ്മാനങ്ങൾ എന്ന പേരിൽ കൂപ്പൺ, ലോട്ടറികൾ പ്രിന്റ് ചെയ്ത് വിൽപ്പന നടത്തി കോടികളുടെ തട്ടിപ്പും നടന്നിട്ടുള്ളത്.'- ശ്രീജിത്ത് പെരുമന ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സുഹൃത്തുക്കളെ ജാഗ്രതെയ്.
അണിയറയിൽ ഒരുങ്ങുന്ന പ്രമുഖ ഊട്ടബർമാരുടെ വമ്പൻ തട്ടിപ്പുകൾ..
പാണ്ടിക്കാടൻ കുഞ്ഞമ്മക്ക് ശേഷം ഇതാ #കരിപ്പൊടിയും, #മൊയ്‌നുവും ചേർന്നൊരു എമണ്ടൻ തട്ടിപ്പ് ongoing....
സംഭവം പോലീസിനെയും, ലോട്ടറി വകുപ്പിനെയും തെളിവ് സഹിതം അറിയിച്ചിട്ടുണ്ട്. ആരും ഇത്തരം ചതികളിൽ ചെന്നു പെടരുത്. നിങ്ങൾക്ക് പണം നഷ്ട്ടപ്പെട്ട ശേഷം അലമുറയിട്ടിട്ട് കാര്യമില്ല.

പാണ്ടിക്കടന്റെ തട്ടിപ്പിനും ഇപ്പോൾ കരിപ്പൊടി & മൊയ്‍നു ടീം നടത്തികൊണ്ടിരിക്കുന്ന തട്ടിപ്പിനും സമാന സ്വഭാവമാണുള്ളത്. രണ്ടു തട്ടിപ്പുകളിലെയും ഒന്നാം സമ്മാനമായി ലഭിക്കുന്ന കോടികളുടെ വീടുകൾ കാർന്നാടകയിലാണ്. രണ്ടു വീട്ടുകാരും കോടികൾ മുടക്കി വീട് വെച്ച ശേഷം കടക്കെണിയിൽ ആയവരാണ്. പക്ഷെ റിയാൽ എസ്റ്റേറ്റ്കാരെയോ, ബാങ്കിനെയോ, സമീപിക്കാതെ രണ്ട് വീട്ടുടമകളും സമീപിച്ചത് കേരളത്തിലെ പ്രമുഖ വ്ലോഗ്ഗർമാരെയാണ്.... എന്തൊരു ഒത്തൊരുമ അല്ലേ.
കർണ്ണാടകയിലാണ് വീട് എന്നതുകൊണ്ട് നിയമപ്രശനങ്ങളിലും, തട്ടിപ്പ് കേസിലും കേരള പോലീസിനോ, ലോട്ടറി വകുപ്പിനോ ഇടപെടാൻ സാധിക്കില്ല എന്ന നിഗമനത്തിലാണ് ബുദ്ധിപരമായി രണ്ട് കേസുകളിലും കർണ്ണാടകയുടെ രണ്ട് അതിർത്തി ജില്ലയിലെ വീടുകൾ തിരഞ്ഞെടുത്തത് എന്നത് പകൽപോലെ വ്യക്തം.
പക്ഷെ ഓൺലൈനിലൂടെ ഇവർ നടത്തുന്ന തട്ടിപ്പിനും കുട്ടകൃത്യത്തിനും അതിർത്തികൾ ഒരു വിഘാതമല്ല എന്ന് ഇവറ്റകൾ മനസ്സിലാക്കിയിട്ടില്ല എന്നതാണ് യാഥാർഥ്യം.
വെറും 1000 രൂപയ്ക്ക് ഒന്നരക്കോടി രൂപയുടെ വീട്. 4555 സ്‌ക്വയർ ഫീറ്റ്.അഞ്ച് ലക്ഷത്തിന്റെ സോളാറും ഫ്രീ. കേൾക്കുമ്പോൾ എന്ത് സുഖമാണല്ലേ.
തികച്ചും നിയമവിരുദ്ധമായി ഇപ്പോൾ നടത്തുന്ന തട്ടിപ്പ് പ്രഥമദൃഷ്ട്യ കുറ്റകരമാണ് എന്ന് ലോട്ടറി വകുപ്പ് അറിയിക്കുന്നു. തുടർന്ന് ഇന്റെർണൽ വിജിലൻസ് ആൻഡ് ഇൻസ്പെക്ഷൻ വിങ്ങിന് സംഭവത്തിൽ രേഖമൂലം പരാതി നൽകി.

കൂടാതെ സംസ്ഥാനത്തിനകത്തും പുറത്തും, വിദേശങ്ങളിൽ ഉൾപ്പെടെ പ്രചരണം നടത്തിയ തട്ടിപ്പ് ആയതിനാൽ സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന പോലീസ് മേധാവിക്കും രേഖമൂലം പരാതി നൽകിയിട്ടുണ്ട്.
കേരളത്തിൽ ലോട്ടറികളോ, സമ്മാന കൂപ്പണുകളോ പ്രിന്റ് ചെയ്ത് വിൽപ്പന നടത്തുന്നതിനോ, നറുക്കെടുപ്പ് നടത്തി സമ്മാനം വിതരണം ചെയ്യുന്നതിനോ സർക്കാരിന് മാത്രമേ അധികാരമുള്ളൂ എന്ന നിയമം നിലനിൽക്കെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യം ചെയ്തുകൊണ്ട് 1000 രൂപ ടിക്കറ്റ് നിരക്കിൽ സീരിയൽ നമ്പറുകളും, വീടും പറമ്പും ഒന്നാം സമ്മാനം തുടങ്ങി നിരവധി സമ്മാനങ്ങൾ എന്ന പേരിൽ കൂപ്പൺ /ലോട്ടറികൾ പ്രിന്റ് ചെയ്ത് വിൽപ്പന നടത്തി കോടികളുടെ തട്ടിപ്പും നടന്നിട്ടുള്ളത്.
1998 ലെ കേന്ദ്ര ലോട്ടറീസ് (റെഗുലേഷൻ) ആക്ട് (3). (4) പ്രകാരം സംസ്ഥാന സർക്കാർ മാത്രമേ ലോട്ടറി സംഘടിപ്പിക്കുകയോ, നടത്തുകയോ, പ്രോൽസാഹിപ്പിക്കാൻ പാടുള്ളു എന്ന് നിഷ്കർഷിച്ചിരിക്കുന്നു.

കൂടാതെ 2005 ലെ കേരള പേപ്പർ ലോട്ടറി (റെഗുലേഷൻ) ചട്ടങ്ങൾ, 2024 ലെ ഭോദഗതി ചട്ടം 4(2A) "No individual, entity, or organization shall organize, conduct, sell, promote, or facilitate any lottery, in any form, within the jurisdiction of the State, except as authorized by the Government." എന്നും പ്രസ്തുത ചട്ടം 4(2B) പ്രകാരം "Whoever contravenes the provisions of sub-rule (2A), shall be punishable with rigorous imprisonment for a term which may extend to two years, or with a fine or with both, as provided under section 7(3) or section 8, as the case may be, of the Act." എന്നും വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്.

കൂടാതെ മേൽപ്പറഞ്ഞ രീതിയിൽ കുറ്റകരമായും നിയമവിരുദ്ധമായും നടത്തുന്ന കൂപ്പൺ അഥവാ നിയമവിരുദ്ധ ലോട്ടറി കച്ചവടവും നറുക്കെടുപ്പും ലോട്ടറി നിയമത്തിലെ ചട്ടങ്ങൾ പ്രകാരം രണ്ട് വർഷം കഠിന തടവോ പിഴയോ ലഭിക്കാവുന്നതും, ഇന്ത്യൻ പീനൽ കോഡിലെ 294(A) വകുപ്പ് പ്രകാരം ആറുമാസം തടവോ പിഴയോ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കൂടാതെ വഞ്ചനയ്ക്കു ജാമ്യമില്ല കുറ്റകൃത്യവും നിലനിൽക്കുന്നതാണ്. നിയമവിരുദ്ധമായി നടത്തിയ ലോട്ടറി തട്ടിപ്പിന്റെ നറുക്കെടുപ്പിലും ക്രമക്കേട് കാണിക്കുകയും സമ്മാനം നൽകാതെ ആളുകളെ വഞ്ചിക്കുകയും ചെയ്തതായി വ്യാപകമായ പരാതികൾ നിലനിൽക്കുന്നുണ്ട്.

TAGS: KERALA, SOCIAL MEDIA, LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.