കോട്ടയം : വില്പനയ്ക്കായി കൈവശം സൂക്ഷിച്ച 38.91 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കൈപ്പുഴ ഇല്ലിച്ചിറയിൽ ഷൈൻ (26) നെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നിർദ്ദേശാനുസരണം സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് കൈപ്പുഴ പിള്ളക്കവല ഭാഗത്ത് നിന്ന് ഇയാൾ പിടിയിലാകുന്നത്. ഇയാൾ മുൻപും നിരോധിത മയക്കു മരുന്ന് ഉത്പന്നങ്ങൾ കൈവശം വച്ചതിന് പിടിയിലായിരുന്നു. ഗാന്ധിനഗർ എസ്.എച്ച്.ഒ ടി.ശ്രീജിത്ത്, എസ്.ഐ എം.എച്ച്. അനുരാജ്, നവീൻ എസ്.മോനി, ടി.എസ് രഞ്ജിത്ത്, എസ്.സജിത്ത്, എം.എസ് രാജീവ്, പി.എസ് ശ്രീജിത്ത്, പി.ടി അനൂപ്, ശ്രീനിഷ് തങ്കപ്പൻ, വിഷ്ണുപ്രിയൻ, അയ്യപ്പദാസ്, ലിബിൻ മാത്യു, കെ.പ്രതീഷ് എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |