കൊച്ചി: യെമൻ പൗരന്മാരായ രണ്ടുപേരെ കടലിൽ കാണാതായി. എറണാകുളം പുതുവൈപ്പിനിലാണ് സംഭവം. ജുബ്രാൻ, അബ്‌ദുൾ സലാം എന്നിവരെയാണ് കാണാതായത്. ഒമ്പത് പേരടങ്ങുന്ന യെമൻ വിദ്യാർത്ഥികൾ കേരളം കാണാനായി എത്തിയതായിരുന്നു.
കോയമ്പത്തൂരിലെ ഒരു കോളേജിലാണ് ഇവർ പഠിക്കുന്നത്. ഞാറയ്‌ക്കൽ വിളപ്പിൽ ബീച്ചിലാണ് ഇവർ കുളിക്കാനിറങ്ങിയത്. ഉച്ചയ്‌ക്ക് 12 മണിയോടെയാണ് ഇവർ കടലിൽ ഇറങ്ങിയത്. പ്രക്ഷുബ്‌ദ്ധമായ കാലാവസ്ഥ ആയതിനാൽ കടലിൽ ഇറങ്ങരുതെന്ന് വിദ്യാർത്ഥികളോട് മത്സ്യത്തൊഴിലാളികൾ പറഞ്ഞിരുന്നു. എന്നാൽ, ഭാഷയുടെ പ്രശ്‌നമുള്ളതിനാലാകാം ഇവർക്ക് കാര്യം മനസിലായില്ല.
12.30ഓടെ ഇവരെ കാണാതായി. സ്ഥലത്ത് കോസ്റ്റ്‌ഗാർഡും നാവികസേനയും ഫയർഫോഴ്‌സും തെരച്ചിൽ നടത്തുന്നുണ്ട്. ഈ ബീച്ചിൽ മുമ്പും നിരവധി ആളുകളെ കാണാതായിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |