ജയ്പൂർ : ആർ. എസ്.എസ് മേധാവി മോഹൻ ഭഗവതിന്റെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന കാറിടിച്ച് രാജസ്ഥാനിൽ ആറു വയസുകാരന് ദാരുണാന്ത്യം. മണ്ഡവാർ സ്വദേശി സച്ചിനാണ് മരിച്ചത്. രാജസ്ഥാനിലെ മണ്ഡവാറിലെ തത്തർപുർ ഗ്രാമത്തിൽ വച്ചാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത് . രാജസ്ഥാനിലെ തിജാറിൽ ഒരു പരിപാടിയിൽ സംബന്ധിച്ച ശേഷം പത്തോളം വാഹനങ്ങളുടെ അകമ്പടിയോടെ യാത്രചെയ്യുകയായിരുന്നു ആർ.എസ്.എസ്. നേതാവ് മോഹൻ ഭഗവത്. അദ്ദേഹത്തിന് അകമ്പടിയായി വന്ന കാർ ബാലനും മുത്തച്ഛനും സഞ്ചരിക്കുകയായിരുന്ന ഇരുചക്രവാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിനുശേഷം വാഹനവ്യൂഹം ബെഹ്‌റോറിലേക്ക് യാത്ര തുടർന്നു. രാജ്യത്ത് ഇസഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുള്ളയാളാണ് ആർ.എസ്.എസ് മേധാവിയായ മോഹൻ ഭഗവത്. അപകടത്തിൽ പെട്ട കാർ ഡ്രൈവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |