കോട്ടയം: കാർഷിക വികസന കർഷകക്ഷേമ വകുപ്പ് 2025 മുതൽ 2029 വരെ ലോകബാങ്ക് ധനസഹായത്തോടെ നടപ്പാക്കുന്ന 'കേര' പദ്ധതിക്കായി റബ്ബർബോർഡുമായി ധാരണാപത്രം ഒപ്പുവെച്ചു. ഇന്ത്യൻ റബ്ബർ ഗവേഷണകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ റബ്ബർബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എം. വസന്തഗേശൻ കേര പദ്ധതി അഡീഷണൽ പ്രൊജക്റ്റ് ഡയറക്ടർ പി. വിഷ്ണുരാജ് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. സ്‌പൈസസ് ബോർഡിന് വേണ്ടി ഡയറക്ടർ ഡോ. രമാ ശ്രീ എ.ബി.യും ധാരണാപത്രത്തിൽ ഒപ്പിട്ടു. പി.വിഷ്ണുരാജ് അദ്ധ്യക്ഷത വഹിച്ചു. ഈ പദ്ധതിയിൽ റബ്ബർ, ഏലം എന്നിവയുടെ ആവർത്തനക്കൃഷി ചെയ്യുന്ന കർഷകർക്ക് ഹെക്ടറൊന്നിന് റബ്ബർകൃഷിക്ക് 75,000 രൂപയും ഏലത്തിന് ഒരു രൂപയും വീതം രണ്ട് ഹെക്ടറിന് ധനസഹായം ലഭിക്കും. ആറു ജില്ലകളിലെ റബ്ബർകർഷകർക്കും ഇടുക്കി ജില്ലയിലെ ഏലംകർഷകർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. റബ്ബർ പ്രൊഡക്ഷൻ കമ്മിഷണർ ഡോ. സിജു ടി, സ്‌പൈസസ് ബോർഡ് ഡയറക്ടർ ഡോ. രമാശ്രീ എ.ബി,സ്‌പൈസസ് ബോർഡ് ഡയറക്ടർ (ഡെവലപ്‌മെന്റ്) ഇൻ-ചാർജ് ധർമേന്ദ്ര ദാസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |