കൊല്ലങ്കോട്: പല്ലാവൂർ ഗവ. എൽ.പി സ്കൂൾ പ്രവേശനോത്സവം നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ലീലാമണി ഉദ്ഘാടനം ചെയ്തു. കെ.കോകില അദ്ധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക പുരസ്കാര ജേതാവ് എ.ഹാറൂൺ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർമാരായ ഡി.മനു പ്രസാദ്, കെ.മണികണ്ഠൻ, ഹെഡ്മിസ്ട്രസ്സ് ടി.ഇ.ഷൈമ, പി.യു.കേശവദാസ്, പി.എസ്.പ്രവിഷ, കെ.പി.പ്രഭാകരൻ, കെ.എസ്.ലക്ഷ്മണൻ, കെ.മോഹനൻ, ശ്യാം ദേവദാസ്, കെ.ശ്രീജാ മോൾ എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് സ്കൂൾ ബാഗ്, യൂണിഫോറം, മുഴുവൻ കുട്ടികൾക്കും നോട്ടു പുസ്തകം, മധുര പലഹാരം എന്നിവ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |