ചാത്തന്നൂർ: കേരളല ളിതകലാ അക്കാഡമിയുടെ നേതൃത്വത്തിലുള്ള, കുട്ടികളുടെ കലാപരിശീലന ക്യാമ്പിൽ പങ്കെടുത്തവർ വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിന് മനോഹരമായ ഒരു കലോപഹാരം തയ്യാറാക്കി നൽകി. വേളമാനൂർഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ നടന്ന ക്യാമ്പിൽ, തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളാണു പങ്കെടുത്തത്.
സമാപന സമ്മേളനത്തിൽ ചലച്ചിത്ര പിന്നണി ഗായിക ആലീസ് ഉണ്ണിക്കൃഷ്ണൻ എല്ലാ കുട്ടികൾക്കും ലളിതകല അക്കാഡമിയുടെ സർട്ടിഫക്കറ്റുകൾ നൽകി. കേരള സംഗീതനാടക അക്കാഡമിയുടെ പുരസ്കാര ജേതാവായ ആലീസ് ഉണ്ണിക്കൃഷ്ണനെ സ്നേഹാശ്രമം സ്നേഹോപഹാരം നൽകി ആദരിച്ചു. ക്ലാസുകൾ നയിച്ച എൻ. നസീർ കായംകുളം, മഹേഷ് കിളിമാനൂർ, ആർട്ടിസ്റ്റ് ലീനാരാജ് തിരുവനന്തപുരം, ആർട്ടിസ്റ്റ് സന്ധ്യ തിരുവനന്തപുരം എന്നിവരെയും ചടങ്ങിൽ ആദരിച്ചു. സ്നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ. രാധാഷ്ണൻ, സെക്രട്ടറി പി.എം.രാധാകൃഷ്ണൻ, കെ.എം. രാജേന്ദ്രകുമാർ, ജി. രാമചന്ദ്രൻപിള്ള എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |