കോഴിക്കോട് :ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കോളേജ് അലുംനി അസോസിയേഷനും എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി മൂന്നുമാസം നീണ്ടുനിൽക്കുന്ന കോളേജ് ഉദ്ധ്യാനവത്കരണത്തിന് തുടക്കമായി. പ്രിൻസിപ്പൽ ഡോ. നിമ്മിമോൾ കെ.എൽ ആശുപത്രി അങ്കണത്തിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനംചെയ്തു. അലുംനി അസോസിയേഷൻ പ്രസിഡന്റ് ഡോ.ജയശ്രീ നാരായണന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു. അലുംനി അസോസിയേഷൻ പ്രസിഡന്റ് വൃക്ഷത്തൈകളും വിത്തുകളും പ്രിൻസിപ്പലിന് കൈമാറി. എക്കൽ മണ്ണും കമ്പോസ്റ്റും ചേർത്തുണ്ടാക്കിയ സീഡ്ബോളുകളിൽ വിത്തുകൾ നിറച്ച് വിദ്യാർത്ഥികൾക്കും രോഗികൾക്കും വിതരണം ചെയ്തു. ഡോ. മനുലാൽ, ഡോ. സനിൽ കുമാർ എം.സി, ഡോ. മൻസൂർ അലി കെ.ആർ, നിഷാന്ത് കെ.ടി, നർമദ,ഡോ. സചീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |