ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് കൺസ്യൂമർ ഇലക്‌ട്രോണിക് അപ്ലൈൻസസ്) (കാറ്റഗറി നമ്പർ
670/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് 2025
ജൂൺ 5 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ. 9 വിഭാഗവുമായി
ബന്ധപ്പെടണം (0471 2546446).
മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 68/2024) തസ്തികയുടെ
ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് 9, 10, 11 തീയതികളിൽ
രാവിലെ 10.30 മുതൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും.
കൂടുതൽ വിവരങ്ങൾക്ക്
ജി.ആർ. 10 വിഭാഗവുമായി ബന്ധപ്പെടണം (0471 2546438).
ഒ.എം.ആർ പരീക്ഷ
കേരള വാട്ടർ അതോറിറ്റിയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ/അനലിസ്റ്റ് (കാറ്റഗറി നമ്പർ 193/2024)
തസ്തികയിലേക്ക് 2025 ജൂൺ 9 ന് രാവിലെ 07.15 മുതൽ 09.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ തദ്ദേശസ്വയംഭരണ
വകുപ്പിൽ ലൈബ്രേറിയൻ ഗ്രേഡ് 4 ആന്റ് കൾച്ചറൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 742/2024) തസ്തികയിലേക്ക് 10 ന് രാവിലെ 07.15 മുതൽ 09.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |