മൂവാറ്റുപുഴ: കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ തകരാറിലായ കാറിന്റെ ഉടമക്ക് ഇൻഷ്വറൻസ് ആനുകൂല്യം നൽകാൻ എറണാകുളം സ്ഥിരം ലോക് അദാലത്ത് ഉത്തരവായി. നെല്ലിക്കുഴി പനത്ത് ബിനോയിക്ക് ആനുകൂല്യം നൽകാൻ ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയോട് നിർദ്ദേശിച്ചു.
വെള്ളത്തിൽ മുങ്ങിക്കിടന്നപാലത്തിലൂടെ പോകുമ്പോൾ വാഹനം ഓഫായശേഷം വീണ്ടും സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചതിനാലാണ് എൻജിൻ തകരാർ ഉണ്ടായതെന്നും എൻജിനിലെ വെള്ളം ഊറ്റി കഴുകുന്നതിനുള്ള ചെലവ് മാത്രമെ നൽകാൻ സാധിക്കൂവെന്നുമുള്ള ഇൻഷ്വറൻസ് കമ്പനിയുടെ വാദം അദാലത്ത് തള്ളി. എതിർദിശയിൽ വന്ന ബസ് തള്ളിയ വെള്ളം എൻജിനിൽ പ്രവേശിച്ചാണ് തകരാർ ഉണ്ടായതെന്ന വാദം അദാലത്ത് ശരി വച്ചു. തകരാർ മാറ്റാൻ ചെലവായ75492 രൂപയും ചെലവും നൽകണമെന്ന് അഡ്വ .ടോം ജോസ് മുഖേന സമർപ്പിച്ച ഹർജിയിൽഉത്തരവായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |