നെടുമങ്ങാട്: അടഞ്ഞുക്കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ എം.ഡി.എം.എയും കഞ്ചാവും മയക്കുമരുന്നുകൾ തൂക്കി നോക്കുന്നതിനുള്ള ഇലക്ട്രോണിക് ഡിജിറ്റൽ ത്രാസും പായ്ക്കിംഗ് കവറുകളുമായി മൂന്നുപേർ അറസ്റ്റിലായി.
തേക്കട കൊഞ്ചിറ പ്ലാങ്കാല ഷമീർ മൻസിലിൽ എൻ.നാസർ,നെടുമങ്ങാട് നെട്ടിറച്ചിറ ആസിയ മൻസിലിൽ എസ്.മുഹമ്മദ് മുസമ്മിൽ,കൊറ്റാമല ചെട്ടിയാൻകുന്ന് വീട്ടിൽ ബി.മനു എന്നിവരാണ് അറസ്റ്റിലായത്.എൻ.ഡി.പി.എസ് കേസുകളിൽ പ്രതിയായ നാസറിന്റെ പക്കൽ നിന്ന് 155 ഗ്രാം കഞ്ചാവ്, 0.28 ഗ്രാം എം.ഡി.എം.എ, ഇവ ഉപയോഗിക്കാനുള്ള 32 സിറിഞ്ചുകൾ, ഇലക്ട്രോണിക് ഡിജിറ്റൽ ത്രാസ്,പായ്ക്കിംഗ് കവറുകൾ എന്നിവ പിടികൂടി. മുഹമ്മദ് മുസമ്മിലിൽ നിന്ന് 20 ഗ്രാം കഞ്ചാവും മനുവിൽ നിന്ന് 25 ഗ്രാം കഞ്ചാവും പിടികൂടി. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ജി.അരവിന്ദിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ അസി.എക്സൈസ് ഇൻസ്പെക്ടർ സതീഷ് കുമാർ,സി.ഇ.ഒമാരായ മഹേഷ്, നജിമുദ്ദീൻ,മുഹമ്മദ് മിലാദ്,ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |