മലപ്പുറം: ഉപതിരഞ്ഞെടുപ്പ് ദിവസമായ 19ന് നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പൊതുഅവധി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിന് 48 മണിക്കൂർ മുമ്പ് ഡ്രൈഡേയും പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ഡലത്തിലെ വിദ്യാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു.
പ്രധാന മുന്നണികൾക്കൊപ്പം മുൻ എം.എൽ.എ പി.വി. അൻവറും തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായത് ശക്തമായ മത്സരത്തിലേക്ക് നിലമ്പൂരിനെ എത്തിച്ചിട്ടുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് വേദിയാകുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി എം. സ്വരാജും ബി.ജെ.പി സ്ഥാനാർത്ഥിയായി മോഹൻ ജോർജുമാണ് മത്സര രംഗത്തുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |