കൊച്ചി: വാട്ടർ പ്യുരിഫയർ സർവീസ് കരാർ ഉണ്ടായിരുന്നിട്ടും റിപ്പയർ ചെയ്യാത്തതിനെതിരായ ഉപഭോക്താവിന്റെ പരാതിയിൽ പിഴ യായി 25,000 രൂപയും 5,000 രൂപ കോടതി ചെലവായും നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. 45 ദിവസത്തിനകം നൽകണം. യൂറേക്ക ഫോർബ്‌സ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെ കോതമംഗലം സ്വദേശി അജീഷ്.കെ. ജോൺ നൽകിയ പരാതിയിലാണ് ഉത്തരവ്. 'ഡോ. അക്വാഗാർഡ് മാഗ്നാ യു.വി' വാട്ടർ പ്യൂരിഫയറിന്റെ വാർഷിക സർവീസ് കരാർ പൂർണമായി പാലിക്കാതെ ഉപഭോക്തൃ അവകാശ ലംഘനം നടത്തിയെന്ന് ഡി.ബി. ബിനു അദ്ധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |