ഇരിങ്ങാലക്കുട : പ്രമുഖ ശ്രീനാരായണ ധർമ്മ പ്രചാരകനും വ്യവസായിയും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിൽ സജീവ സാന്നിദ്ധ്യവുമായിരുന്ന കാട്ടിക്കുളം ഭരതൻ (79) അന്തരിച്ചു. ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയം പ്രസിഡന്റ്, കേരള എയ്ഡഡ് സ്‌കൂൾ മാനേജേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് ലോക്കൽ അസോസിയേഷൻ പ്രസിഡന്റ്, ശ്രീനാരായണ ക്ലബ്ബ് പേട്രൺ പ്രസിഡന്റ്, എസ്.എൻ.ബി.എസ് സമാജം, ലയൺസ് ക്ലബ് പ്രസിഡന്റ്, ശാന്തിനികേതൻ പബ്ലിക് സ്‌കൂൾ സ്ഥാപക വൈസ് ചെയർമാൻ, കേരള പഞ്ചഗുസ്തി അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാറളം വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ, എ.എൽ.പി സ്‌കൂൾ കാറളം, ജനത യു.പി സ്‌കൂൾ പന്തല്ലൂർ, എ.എൽ.പി സ്‌കൂൾ പോങ്കോത്ര എന്നിവയുടെ മാനേജരാണ്. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണ വേൾഡ് കൗൺസിലിന്റെ അവാർഡ് ലഭിച്ചിട്ടുണ്ട്. കൗൺസിലിന്റെ ഇന്റർനാഷണൽ കമ്മിറ്റി ചെയർമാനായിരുന്നു. ഭാര്യ : സുധ. മക്കൾ : ലിന്റ (ബിസിനസ്), ലക്കി (ലണ്ടൻ), ലാൽ (ബിസിനസ്). മരുമക്കൾ : ഡോ.രാകേഷ്, അമിത്, ഡോ.ശൃംഗ. പേരക്കുട്ടികൾ : ഗൗതം, അദ്വൈത്, ആര്യൻ, ദേവി, യാഷ്‌ലാൽ, യതിൻലാൽ. സംസ്‌കാരം ഇന്നു വൈകിട്ട് 5ന് കിഴുത്താണിയിലെ വീട്ടുവളപ്പിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |