ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഡ്രോൺ പ്രതിരോധ സംവിധാനം വാങ്ങാനുള്ള താത്പര്യം പ്രകടിപ്പിച്ച് തായ്‌വാൻ. ഡി 4 ( ഡിറ്റക്ട്, ഡിറ്റർ, ഡിസ്‌ട്രോയ്) ഡ്രോൺ പ്രതിരോധ സംവിധാനം വാങ്ങാനാണ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്. ഓപ്പറേഷൻ സിന്ദൂറിൽ
ഇതിന്റെ കാര്യക്ഷമത ശ്രദ്ധിക്കപ്പെട്ടിരുന്നു. പാകിസ്ഥാൻ അയച്ച തുർക്കി നിർമിത ഡ്രോണുകളും കാമിക സി ഡ്രോണുകളും ഇന്ത്യയുടെ ഭൂപ്രദേശങ്ങളിൽ പതിക്കുന്നത് തടയാൻ സഹായിച്ചതിൽ നിർണായക പങ്കുവഹിച്ചത് ഡി 4 സംവിധാനമാണ്.
പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ ആണ് ഈ സംവിധാനം വികസിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |