ലണ്ടൻ: അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കായി പുതിയ നായകൻ ശുഭ്മാൻ ഗില്ലിന് കീഴിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ഇംഗ്ളണ്ടിലേക്ക് എത്തിയപ്പോൾ ടീമിനെ വരവേൽക്കാൻ വിമാനത്താവളത്തിൽ ആരാധകരില്ല. അതുപോലെ മാദ്ധ്യമങ്ങളും സന്നിഹിതരാകാത്തത് ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചു. വിരാട് കൊഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും അഭാവമാണ് ഇതിന് കാരണമെന്ന് പറയപ്പെടുന്നു. ഇവരുടെ വിരമിക്കലിനു ശേഷമുള്ള ആദ്യ പരമ്പരയാണിത്.
2011 ന് ശേഷം ആദ്യമായാണ് വിരാട് കൊഹ്‌ലിയും രോഹിത് ശർമ്മയും ഇല്ലാത്ത ഇന്ത്യൻ ടെസ്റ്റ് ടീം ഇംഗ്ലണ്ടിലേക്ക് എത്തുന്നത്. കഴിഞ്ഞ നവംബറിൽ ഓസ്‌ട്രേലിയൻ പര്യടനത്തിനായി ഇന്ത്യൻ ടീമിനൊപ്പം അഡലെയ്ഡിൽ വന്നിറങ്ങിയപ്പോൾ കൊഹ്‌ലിയെ ആരാധകരും മാദ്ധ്യമങ്ങളും പൊതിഞ്ഞിരുന്നു.
എന്നാൽ ലണ്ടനിൽ വന്നിറങ്ങിയപ്പോൾ അത്തരതിലൊരു ഹൈപ്പ് കാണാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. ഒരു ആരാധകനോ മാദ്ധ്യമപ്രവർത്തകനോ പോലും അവിടെ എത്തിച്ചേർന്നില്ല. കൊഹ്‌ലിയുടെയും രോഹിത്തിന്റെയും വിരമിക്കലോടെ ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രതാപം ഇല്ലാതായി എന്നും ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ പതനമാണെന്നും പലരും അഭിപ്രായപ്പെട്ടു. ഇതിന് മുമ്പ് നടന്ന രണ്ട് പരമ്പരകളിൽ തോറ്റതോടെയാണ് വിരാട്,രോഹിത്,അശ്വിൻ തുടങ്ങിയ മുതിർന്ന താരങ്ങൾ വിരമിച്ചത്.
കഴിഞ്ഞ വർഷം നടന്ന ന്യൂസിലാൻഡിനെതിരായ ഹോം സിരീസിലും ഓസീസ് പര്യടനത്തിലുമാണ് ഇന്ത്യ തോറ്റത്. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്താനുള്ള അവസരവും നഷ്ടമായി. എന്നാൽ പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾക്കാണ് ഇംഗ്ളണ്ടിൽ തുടക്കമിടുക. പുതിയ മുഖവുമായി പഴയ പ്രതാപം വീണ്ടെടുക്കുക എന്ന വലിയ ലക്ഷ്യമാണ് ശുഭ്മാൻ ഗില്ലിന് മുന്നിലുള്ളത്. പരിചയസമ്പന്നരായ ജസ്പ്രീത് ബുംറ, റിഷഭ് പന്ത് കുൽദീപ്, അർഷ്ദീപ്, രവീന്ദ്രജഡേജ, കെ.എൽ രാഹുൽ തുടങ്ങിയവർ സംഘത്തിലുണ്ട്. അഞ്ച് ടെസ്റ്റുകളാണ് പര്യടനത്തിനുള്ളത്. അതിന് മുമ്പ് ഇന്ത്യ എ ടീമുമായി സന്നാഹമത്സരത്തിൽ കളിക്കു.മത്സരം ഇപ്പോൾ നടക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |