കോഴിക്കോട്: 2006 ഏപ്രിൽ ഒന്നിന് ശേഷം നിർമ്മിച്ച, 2018 ഏപ്രിൽ ഒന്നിന് ശേഷം ഭവന പുനരുദ്ധാരണത്തിനോ പൂർത്തീകരണത്തിനോ സർക്കാർ ധനസഹായം കൈപ്പറ്റാത്ത വീടുള്ള പട്ടികവർഗക്കാർക്ക് സേഫ് പദ്ധതിയിൽ അപേക്ഷിക്കാം. 2.5 ലക്ഷം രൂപയിൽ താഴെയായിരിക്കണം വരുമാനം. അപേക്ഷ ഫോം കോഴിക്കോട് ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിലും പേരാമ്പ്ര/കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ ലഭിക്കും. വീട് സ്ഥിതി ചെയ്യുന്ന ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസുമായോ അതത് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുമായോ ബന്ധപ്പെടാം. അവസാന തീയതി നാളെ. വിശദവിവരത്തിന് ഫോൺ: 0495 2376364.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |