ആറ്റിങ്ങൽ: പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി തോന്നയ്ക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കെമിസ്ട്രി, വർക്ക് എക്സ്പീരിയൻസ് സബ്ജക്ട് കൗൺസിലുകളുടെ നേതൃത്വത്തിൽ പഴയ പേപ്പർ ഉപയോഗിച്ച് വേസ്റ്റ് ബാസ്കറ്റ് നിർമ്മിച്ചു. അനുശ്രീയാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്.പ്ലാസ്റ്റിക് മലിനീകരണം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പ്രവർത്തനങ്ങൾ ഈ വർഷം സ്കൂൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നുണ്ട്. അദ്ധ്യാപകരായ ദിവ്യ എൽ, മഹേഷ് കുമാർ, സ്വപ്ന എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ സുജിത്ത്.എസ്, സീനിയർ അസിസ്റ്റന്റ് ബിന്ദു.എൽ.എസ്,സ്റ്റാഫ് സെക്രട്ടറി സിന്ധു കുമാരി.ഐ.എസ് എന്നിവർ പങ്കെടുത്തു. 8 മുതൽ 10 വരെ എല്ലാ ക്ലാസുകളിലേക്കും ആവശ്യമായ വേസ്റ്റ് ബാസ്ക്കറ്റുകൾ കുട്ടികൾ തയ്യാറാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |