തൃശൂർ (മുണ്ടൂർ): നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി. ചാക്കോയുടെ സംസ്‌കാരം ഇന്നലെ രാവിലെ മുണ്ടൂർ പരിശുദ്ധ കർമ്മലമാതാ ദൈവാലയത്തിൽ നടന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. രാവിലെ 10.30ന് മുണ്ടൂർ പരിശുദ്ധ കർമ്മല മാതാപള്ളി വികാരിയും മുൻ വികാരിമാരും അസിസ്റ്റന്റ് വികാരിയും തറവാട്ടിലുള്ള അച്ഛനും സംസ്‌കാര ചടങ്ങിന് കാർമ്മികത്വം വഹിച്ചു. സംവിധായകൻ കമൽ, താരങ്ങളായ ജയസൂര്യ,സരയു,ജോജു ജോർജ്, ടൊവിനോ തോമസ്,സൗബിൻ ഷാഹിർ,ടി.ജി.രവി,ശ്രീജിത്ത് രവി,സോഹൻ സീനുലാൽ,സ്ഫടികം ജോർജ്,ടിനി ടോം, അൻസിബ,മുൻ എം.എൽ.എമാരായ ടി.വി.ചന്ദ്രമോഹൻ,പി.എ.മാധവൻ,എം.പി.വിൻസന്റ് എന്നിവർ അന്തിമോപചാരമർപ്പിച്ചു. ടിനി ടോം,അൻസിബ എന്നിവർ ചേർന്ന് അമ്മ സംഘടനയുടെ റീത്ത് സമർപ്പിച്ചു. സജി ചെറിയാൻ മന്ത്രിയുടെ റീത്ത് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ സമർപ്പിച്ചു. അപകടത്തിൽ ഗുരിതരമായി പരിക്കേറ്റ ഷൈൻ ടോം ചാക്കോയും അമ്മയും തൃശൂരിലെ സൺ ആശുപത്രിയിൽ നിന്ന് ആംബുലൻസിൽ സംസ്‌കാരച്ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു. എല്ലിന് പൊട്ടലുള്ള ഷൈനിനെ ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |