മഴക്കാലത്ത് ആളുകൾ ഏറെ പേടിക്കുന്ന ഒരു കാര്യം പാമ്പിനെയാണ്. വീടിനുള്ളിൽ നിന്നും മുറ്റത്തുനിന്നുമൊക്കെ വിഷപ്പാമ്പുകളെ പിടികൂടുന്ന നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. നിരവധി പാമ്പുകടി മരണങ്ങളും നമ്മുടെ നാട്ടിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ചില പ്രദേശങ്ങളിൽ പാമ്പിനെ അകറ്റി നിർത്താൻ ആളുകൾ ഇപ്പോഴും പരമ്പരാഗതവും പ്രകൃതിദത്തവുമായ പരിഹാരങ്ങളെ ആശ്രയിക്കുന്നു. കറുത്ത എള്ളിന്റെ പുക ഉപയോഗിക്കുന്നത് അത്തരമൊരു രീതിയാണ്.
കറുത്ത എള്ള് കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന പുക പാമ്പുകളെ അകറ്റാൻ വളരെ ഫലപ്രദമാണെന്നാണ് ഉത്തരാഖണ്ഡിലെ ചില പ്രദേശങ്ങളിലുള്ളവർ വിശ്വസിക്കുന്നത്. ഇത് തലമുറകളാൽ കൈമാറപ്പെട്ട ഒരു 'സീക്രട്ട്' കൂടിയാണ്.
കറുത്ത എള്ളിലെ പ്രകൃതിദത്ത എണ്ണയും അതിന്റെ സുഗന്ധവും പാമ്പിന് ഇഷ്ടമല്ലത്രേ. ഇതുമൂലം പാമ്പ് ആ പ്രദേശം വിട്ടുപോകാൻ നിർബന്ധിതരാകുമെന്നാണ് ഉത്തരാഖണ്ഡിലെ ബാഗേശ്വറിലെ താമസക്കാരിയായ സന്തോഷി ദേവി ഒരു മാദ്ധ്യമത്തോട് പറഞ്ഞത്.
പല ഗ്രാമങ്ങളിലും ഇപ്പോഴും ഈ പുരാതന രീതി പിന്തുടരുന്നുണ്ട്. മുറ്റത്തും, വാതിലുകൾക്ക് സമീപവും, ഗോശാലകളിലും, വീടുകളുടെ കോണുകളിലും സ്ഥാപിച്ചിരിക്കുന്ന മൺപാത്രങ്ങളിലാണ് ആളുകൾ തീ കത്തിക്കുന്നത്. വൈകുന്നേരങ്ങളിലാണ് ഇങ്ങനെ ചെയ്യുന്നത്. ചിലർ എള്ളിനൊപ്പം ചാണകവും ചേർത്താണ് പുകയിടുന്നത്. ഈ പുക പാമ്പുകളെ അകറ്റുക മാത്രമല്ല, മറ്റ് വിഷ പ്രാണികളെയും കീടങ്ങളെയും തുരത്തുകയും ചെയ്യുന്നു. ഈ പരമ്പരാഗത രീതി വളരെ ഫലപ്രദമായി കണക്കാക്കപ്പെടുന്നു.
വെളുത്തുള്ളി അരച്ച് അതിൽ കുറച്ച് വെള്ളവും ചേർത്ത് മുറ്റത്തൊക്കെ തളിക്കുന്നവരുണ്ട്. ചിലരാകട്ടെ ഡീസൽ മുറ്റത്തൊക്കെ തളിക്കാറുണ്ട്. ഇത്തരം വഴികൾ ഉപയോഗിച്ചാൽ പാമ്പിനെ തുരത്താൻ സാധിക്കുമോ എന്നത് ചോദ്യചിഹ്നമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |