തിരുവനന്തപുരം: ബസുകളിലെ ചവിട്ടുപടിയുടെ ഉയരം 30 സെന്റീമീറ്ററായി കുറയ്ക്കാൻ കെ.എസ്.ആർ.ടിസി. നിലവിൽ 40 സെന്റീമീറ്ററിനു മുകളിലാണ് ചവിട്ടുപടിയുടെ ഉയരം. ആരോഗ്യമുള്ളവർക്കു പോലും കയാറാൻ ബുദ്ധിമുട്ടുള്ള വിധത്തിലായിരുന്നു ചവിട്ടുപടിയുടെ ഉയരം. പരാതികളുയർന്നതിനെത്തുടർന്നാണു നടപടി. ഇതിനായി എല്ലാ ബസുകളുടെയും ചവിട്ടുപടിയുടെ അളവെടുക്കും. ശേഷം അറ്റകുറ്റ പണിയിലൂടെ ഉയരം കുറയ്ക്കും. മോട്ടർ വാഹന നിയമപ്രകാരവും 2017ൽ നിലവിൽ വന്ന ബസ് ബോഡി കോഡ് പ്രകാരവും ആദ്യ ചവിട്ടു പടി തറനിരപ്പിൽനിന്ന് 25 സെന്റിമീറ്ററിൽ കുറയാനും 40 സെന്റിമീറ്ററിൽ കൂടാനും പാടില്ലെന്നതാണു വ്യവസ്ഥ. രണ്ടാമത്തെ പടിക്ക് ഒരടി വരെ ഉയരമാകാം. കെ.എസ്.ആർ.ടി.സിയുടെ ജന്റം ബസുകളിലും ഇലക്ട്രിക് ബസുകളിലും ചവിട്ടപടിക്ക് യാത്രക്കാർക്ക് സൗകര്യപ്രദമായി കയറാൻ പാകത്തിലുള്ളതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |