ബോളിവുഡ് താരം ശില്പ ഷെട്ടിയുടെ ഫിറ്റ്നസ് കണ്ടാൽ താരത്തിന് 50 വയസായി എന്ന് ആരും വിശ്വസിക്കില്ല. 50-ാം പിറന്നാൾ
കുടുംബത്തിനൊപ്പം ക്രൊയേഷ്യയിൽ ആഘോഷിച്ച് ശില്പ. ശില്പയുടെ അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.
അലങ്കാരങ്ങൾ മുതൽ ആകാശത്തെ പ്രകാശപൂരിതമായ മനോഹരമായ വെടിക്കെട്ട് വരെ തീർത്ത് ശില്പയ്ക്കായി സർപ്രൈസ് പാർട്ടി തന്നെ ഭർത്താവ് രാജ് കുന്ദ്ര ഒരുക്കി. ഗോൾഡൻ കളർ ഗൗൺ ആണ് പിറന്നാൾ ദിനത്തിൽ ശില്പ അണിഞ്ഞത്.എസ്.എസ്.കെ ഗോൾഡ് എന്ന് ടോപ്പിംഗ് ഉള്ള മനോഹരമായ ഒരു ത്രി ടയർ കേക്കിനു മുന്നിൽ നിൽക്കുന്ന ചിത്രങ്ങളും പങ്കുവച്ചു.മക്കളായ വിയാൻ, സമിക്ഷ എന്നിവരോടൊപ്പമുള്ള ചിത്രവും പങ്കുവച്ചു.
കുറച്ച് വർഷങ്ങളായി ശില്പ ഷെട്ടി ടെലിവിഷൻ പരിപാടികളിൽ വളരെ സജീവമാണ്. ഒപ്പം ബിസിനസിലും തിളങ്ങുന്നു. ജുവലറി, ലൈഫ് സ്റ്റൈൽ, ബ്യൂട്ടി, ഹോട്ടൽ എന്നിവയുമായി ബന്ധപ്പെട്ട് ശില്പയ്ക്ക് നിരവധി ബിസിനസ് സംരംഭങ്ങളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |