കുട്ടിയെ കാണാനില്ല, പ്രതിഷേധം
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ പെൺകുട്ടി സർക്കാർ ആശുപത്രിയിൽ കൂട്ടമാനഭംഗത്തിനിരയായി. സംസ്ഥാനത്തെ
വലിയ ആശുപത്രികളിലൊന്നായ സഞ്ജയ് ഗാന്ധി സർക്കാർ ആശുപത്രി പരിസരത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ രാജേന്ദ്ര ശുക്ലയുടെ മണ്ഡലത്തിൽലാണിത്. സംഭവത്തെത്തുടർന്ന് പ്രദേശത്ത് വൻ പ്രതിഷേധമുയർന്നു. ചികിത്സയിലായിരുന്ന പെൺകുട്ടിയെ കിടക്കയിൽനിന്ന് കാണാതായതും വിവാദമായി. പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് വാർഡ് അറ്റൻഡർമാരെയും ഒരു സെക്യൂരിറ്റി ജീവനക്കാരനെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു.
എട്ടിന് രാത്രിയോ ഒമ്പതിന് അതിരാവിലെയോ പെൺകുട്ടി ആക്രമണത്തിന് വിധേയയായി എന്നാണ് വിവരം.
ഇ.എൻ.ടി വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീയുടെ മകളാണ് ആക്രമണത്തിന് ഇരയായത്. ആക്രമണശേഷം കുറ്റവാളികൾ പെൺകുട്ടിയെ സ്‌ട്രെച്ചറിൽ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുകയായിരുന്നു. ഇതിനുശേഷം പെൺകുട്ടി എവിടെയാണെന്നതിനെക്കുറിച്ച് വിവരമില്ല. ആദ്യം പെൺകുട്ടിയുടെ കുടുംബം പൊലീസിനെ സമീപിച്ചില്ല. ആശുപത്രി അധികൃതരും സംഭവം മറച്ചുവയ്ക്കാൻ ശ്രമിച്ചതായാണ് ആരോപണം. മാദ്ധ്യമങ്ങളിൽ റിപ്പോർട്ട് വന്നതോടെ ആശുപത്രി അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. പരാതി ലഭിച്ചതായി ജില്ലാ കളക്ടർ സ്ഥിരീകരിച്ചു. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |