കൽപ്പറ്റ: കാട്ടിക്കുളത്ത് പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്. കാട്ടിക്കുളം എയ്ഡ് പോസ്റ്റിന് സമീപമായിരുന്നു അപകടം. മാനന്തവാടിയിൽ നിന്നും തിരുനെല്ലിയിലേക്ക് പോകുന്ന സ്വകാര്യ ബസും തിരുനെല്ലിയിൽ നിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ആരുടെയും പരിക്ക് ഗുരുതരമല്ല. അറുപത്തിയൊന്ന് പേർ ആശുപത്രികളിൽ ചികിത്സയിലാണ്. 12 പേർ കാട്ടിക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും 49 പേർ ഗവ മെഡിക്കൽ കോളേജിലും ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |