നിരവധി ആരാധകരുള്ള ടെലിവിഷൻ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും സജീവമായ നടി തന്റെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്‌ക്കാറുണ്ട്. ഇതെല്ലാം ഏറെ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
വർഷങ്ങളായുള്ള പ്രണയത്തിന് ശേഷം കഴിഞ്ഞ വർഷമാണ് സംവിധായകൻ രാഹുൽ രാമചന്ദ്രനും ശ്രീവിദ്യയും വിവാഹിതരായത്. ഇരുവരും ഒന്നിച്ചുള്ള വ്ലോഗുകൾ ഇപ്പോൾ നടി പങ്കുവയ്‌ക്കാറുണ്ട്. അടുത്തിടെ ഇരുവരും ബാലിയിൽ പോയ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ അവരുടെ ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷം വ്ലോഗിലൂടെ പങ്കുവച്ചിരിക്കുകയാണ് ശ്രീവിദ്യയും രാഹുലും.
പുതിയ കാർ വാങ്ങുന്നതിന്റെ വിശേഷമാണ് വ്ലോഗിൽ പങ്കുവച്ചിരിക്കുന്നത്. പുതിയ ലുക്കിലാണ് ശ്രീവിദ്യയെ വ്ലോഗിൽ കാണാനാവുക. രാഹുലിന്റെ അമ്മയും ഒപ്പമുണ്ട്. ടാറ്റ പഞ്ച് ആണ് ഇവർ വാങ്ങിയ കാർ. പെട്രോൾ കാറുകൾ മാത്രമാണ് ഇതുവരെ തങ്ങൾക്ക് ഉണ്ടായിരുന്നുള്ളുവെന്നും ഇതാദ്യമായാണ് ഇലക്‌ട്രിക് കാർ എടുക്കുന്നതെന്നും ശ്രീവിദ്യ വീഡിയോയിൽ പറയുന്നുണ്ട്. കൊച്ചിയിൽ നിന്ന് എടുക്കാമെന്നാണ് ആദ്യം കരുതിയത്. എന്നാൽ, തിരുവനന്തപുരത്ത് നിന്ന് മതിയെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നുവെന്നും താരം പറഞ്ഞു.
തന്റെ പുതിയ ലുക്കിനെപ്പറ്റിയും ശ്രീവിദ്യ വീഡിയോയിൽ ചോദിക്കുന്നുണ്ട്. എന്നാൽ, ശ്രീവിദ്യയ്‌ക്ക് പുതിയ ലുക്ക് ചേരുന്നുണ്ടെന്നും ഇല്ലായെന്നും നിരവധി കമന്റുകൾ വന്നിട്ടുണ്ട്. അടുത്തിടെയാണ് ഇരുവരും ചേർന്ന് ശ്രീവിദ്യയുടെ നാടായ കാസർകോട് 'കറ്റൈർ' എന്ന പേരിൽ പുതിയ വസ്‌ത്ര ബ്രാൻഡ് ആരംഭിച്ചത്. ടീഷർട്ടുകളാണ് ഇതിൽ കൂടുതലും. മാത്രമല്ല, രാഹുലിന്റെ നാടായ തിരുവനന്തപുരത്ത് ഒരു ക്ലൗഡ് കിച്ചണും ഇരുവരും ചേർന്ന് ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |