തിരുവനന്തപുരം: നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എൻ.ബി.എഫ്.സി)) ആഭിമുഖ്യത്തിൽ പ്രവാസികൾക്കായി 24 മുതൽ 26 വരെ സംഘടിപ്പിക്കുന്ന ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനത്തിലേക്ക് (റെസിഡൻഷ്യൽ) 18 വരെ അപേക്ഷിക്കാം.എറണാകുളം കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുളള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ് ക്യാമ്പസിലാണ് പരിശീലനം.പേര് രജിസ്റ്റർ ചെയ്യുന്നതിനായി 04712770534/+918592958677 എന്നീ നമ്പറുകളിലോ nbfc.coordinator@gmail.com എന്ന എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടണം. എല്ലാ മാസവും ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനത്തിനും അവസരമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |