തിരുവനന്തപുരം: തൽക്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗിന് ജൂലായ് മുതൽ മാറ്റം വരുന്നു.
ഐ.ആർ.സി.ടി.സി ആപ്പിലൂടെയാണ് തൽക്കാൽ ടിക്കറ്റ് എടുക്കുന്നതെങ്കിൽ യാത്രികരിൽ ഒരാളുടെ ആധാർ നമ്പർ നൽകണം.അതിൽ ബന്ധിപ്പിച്ചിട്ടുളള മൊബൈൽ ഫോൺ നമ്പറിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് പെയ്മെന്റ് നടത്തുന്നതിന് മുമ്പ് ഒ.ടി.പി വരും.അത് നൽകിയാൽ മാത്രമേ ബുക്കിംഗ് കൺഫേമാകൂ.ഈ മാറ്റം ജൂലായ് ഒന്നുമുതൽ നിലവിൽ വരും.
ഒരേസമയം നാലുപേർക്ക് മാത്രമേ തൽക്കാൽ ടിക്കറ്റ് എടുക്കാൻ കഴിയുകയുള്ളു.
റെയിൽവേയുടെ ടിക്കറ്റ് കൗണ്ടറിൽ നേരിട്ട് പോയി ബുക്ക് ചെയ്യുകയാണെങ്കിൽ യാത്രികരുടെ ആധാർ നമ്പർ അപേക്ഷാ ഫോറത്തിൽ പൂരിപ്പിച്ച് നൽകിയാൽ മതി.ടിക്കറ്റ് ബുക്ക് ചെയ്യുന്നയാളുടെ മൊബൈൽ ഫോൺ നമ്പറിലേക്ക് ഒ.ടി.പി.വരും. ഇത് നൽകിയാൽ മാത്രമേ ബുക്കിംഗ് കൺഫേം ആകുകയുള്ളു.ഈ മാറ്റം ജൂലായ് 15മുതൽ നിലവിൽ വരും.
തൽക്കാൽ ടിക്കറ്റ് ഓൺലൈൻ അല്ലാതെ എടുക്കുന്നതിന് റെയിൽവേയുടെ മുൻകൂർ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറുകളില്ലാത്തയിടങ്ങളെ സമീപിച്ചാൽ അവിടെ നിന്ന് എ.സി.ടിക്കറ്റാണെങ്കിൽ രാവിലെ 10.30ന് ശേഷവും നോൺ എ.സി.ടിക്കറ്റാണെങ്കിൽ രാവിലെ 11.30 ശേഷവും മാത്രമേ എടുക്കാൻ കഴിയുകയുള്ളു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |