തിരുവനന്തപുരം: സംസ്ഥാനത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് (എം.എസ്.എം.ഇ) പ്രൊഫഷണൽ ടാക്സ് രജിസ്‌ട്രേഷനും തുടർനടപടികളും കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ(കെ.എസ്.ഐ.ഡി.സി) ഏകജാലക ഓൺലൈൻ പ്ലാറ്റ് ഫോമായ കെസ്വിഫ്റ്റിലൂടെ (https://kswift.kerala.gov.in/index) നിർവഹിക്കാൻ സംവിധാനമൊരുക്കുന്നു.
പ്രൊഫഷണൽ ടാക്സ് രജിസ്‌ട്രേഷനായി സംരംഭകർക്ക് ഓൺലൈനായി അപേക്ഷ നൽകാം. ഈസ് ഒഫ് ഡൂയിംഗ് ബിസിനസ് (ഇ.ഒ.ഡി.ബി) മെച്ചപ്പെടുത്തുന്നതിനായാണ് കെസ്വിഫ്റ്റ് സജ്ജീകരിച്ചിട്ടുള്ളത്. ഈ പോർട്ടലിലൂടെ എം.എസ്എം.ഇകൾക്ക് രജിസ്‌ട്രേഷനും അപേക്ഷിക്കാനാകും. ആവശ്യമായ ലൈസൻസുകളും സർട്ടിഫിക്കറ്റുകളും ഓൺലെനായി സമർപ്പിച്ച് നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കാനാകും.
സംസ്ഥാനത്ത് സംരംഭങ്ങൾ തുടങ്ങുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായുള്ള സംവിധാനമാണ് കേരള സിംഗിൾ വിൻഡോ ഇന്റർഫേസ് ഫോർ ഫാസ്റ്റ് ആൻഡ് ട്രാൻസ്‌പരന്റ് ക്ലിയറൻസ് (കെ സ്വിഫ്റ്റ്).
'സംരംഭക വർഷം' പദ്ധതി 2023 ൽ ആരംഭിച്ചതോടെ കേരളത്തിൽ എംഎസ്എംഇ രജിസ്‌ട്രേഷനിൽ മികച്ച വർദ്ധനയുണ്ടെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഏകദേശം 3.5 ലക്ഷം പുതു സംരംഭങ്ങൾ ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |