ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കത്തും ഹർജിയും. രണ്ട് ഡോക്‌ടർമാരാണ് ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായിക്ക് കത്ത് അയച്ചത്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും, പരിക്കേറ്റവർക്കും വേഗത്തിൽ നഷ്‌ടപരിഹാരം ലഭ്യമാക്കാൻ നടപടിയെടുക്കണമെന്നാണ് ഡോ. സൗരവ് കുമാർ, ഡോ. ധ്രുവ് ചൗഹാൻ എന്നിവരുടെ കത്തിലെ ആവശ്യം. അപകടകാരണം കണ്ടെത്താൻ സമഗ്ര അന്വേഷണമുണ്ടാകണം. അഭിഭാഷകനായ രാജ്പുത് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |