അഹമ്മദാബാദ്: ദുരന്തത്തിൽ നഷ്ടമായ ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന വിജയ് രൂപാണിക്ക് 1206 ഭാഗ്യനമ്പറായിരുന്നു. അദ്ദേഹത്തിന്റെ സ്‌കൂട്ടറുകളുടെയും കാറുകളുടെയും രജിസ്‌ട്രേഷൻ നമ്പറുൾപ്പെടെ 1206ആണ്. ജന്മനാടായ രാജ്‌കോട്ടിൽ നമ്പർ 1206 കണ്ട് ആളുകൾ കാർ തിരിച്ചറിഞ്ഞിരുന്നു.
തന്റെ അവസാന യാത്രയിലും ആ സംഖ്യ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ലണ്ടനിലുള്ള മകളെയും ഭാര്യയെയും കാണാനായി വിമാനയാത്രക്കായി അദ്ദേഹം തിരഞ്ഞെടുത്ത ദിനം ജൂൺ 12 (12/06). ലുധിയാന വെസ്റ്റിലെ ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് ജൂൺ അഞ്ചിൽ നിന്ന് രൂപാണി യാത്ര 12ലേയ്ക്ക് മാറ്റുകയായിരുന്നെന്ന് പഞ്ചാബ് ബി.ജെ.പി അദ്ധ്യക്ഷൻ സുനിൽ ജാഖർ പറയുന്നു. 12.10നാണ് അദ്ദേഹം വിമാനത്തിൽ കയറിയത്. ബിസിനസ് ക്ലാസിൽ 12-ാം നമ്പർ സീറ്റെന്നതും യാദൃശ്ചികം. അഞ്ചിന് ഭാര്യയ്‌ക്കൊപ്പം ലണ്ടനിലേയ്ക്ക് പോകേണ്ടിയിരുന്ന അദ്ദേഹം,താൻ 12ന് എത്തുമെന്ന് പറഞ്ഞാണ് ഭാര്യയെ യാത്രയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |