ആലപ്പുഴ : പല കാരണങ്ങളാൽ കാലങ്ങളായി നിറുത്തിവച്ചിരിക്കുന്ന ഗ്രാമീണ മേഖലകളിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ പുന:രാരംഭിക്കണമെന്ന് കെ.എസ്.ആർ.ടി.സി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ ആലപ്പുഴ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം ജില്ലാ സെക്രട്ടറി എ.പി. ജപ്രകാശ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. രാധാകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗം ജി. തങ്കമണി, എം.പി. പ്രസന്നൻ, എസ്. പ്രേംകുമാർ,കെ.ജെ. ആന്റണി, ഇ.എ. ഹക്കീം, ടി.സി. ശാന്തിലാൽ, എം. പുഷ്പാംഗദൻ, വി.പി. രാജപ്പൻ, എൻ. സോമൻ, എം. അബൂബക്കർ, കെ.ടി. മാത്യൂ, കെ.ജി. പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |