കൊച്ചി: അമൃത് വൃഷ്‌ടി സ്കീമിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ(എസ്.ബി.ഐ) വീണ്ടും കുറച്ചു. 444 ദിവസത്തെ പ്രത്യേക നിക്ഷേപ പദ്ധതിയുടെ പലിശ 6.85 ശതമാനത്തിൽ നിന്ന് 6.6 ശതമാനമായാണ് എസ്.ബി.ഐ കുറച്ചത്. ഇന്ന് മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിലാകും. അതേസമയം മറ്റ് നിക്ഷേപ സ്കീമുകളുടെ പലിശയിൽ ബാങ്ക് മാറ്റം വരുത്തിയിട്ടില്ല. കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ അര ശതമാനം കുറച്ച പശ്ചാത്തലത്തിലാണ് എസ്.ബി.ഐ നിക്ഷേപ നിരക്കുകൾ പുതുക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രമുഖ ബാങ്കുകളായ ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, കാനറ ബാങ്ക് എന്നിവയും നിക്ഷേപങ്ങളുടെ പലിശ കുറച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |