പ്രദർശനത്തിൽ മുൻനിര വാഹന ബ്രാൻഡുകൾ
കൊച്ചി: ഇലക്ട്രിക്ക് വാഹന ലോകത്തെ വിസ്മയക്കാഴ്ചകളൊരുക്കുന്ന ലുലു ഇ.വി ഓട്ടോ എക്‌സ്‌പോയ്ക്ക് വൻ സ്വകീരണം. മൂന്ന് ദിവസങ്ങളിലായി ലുലുമാളിൽ നടക്കുന്ന ഇ.വി എക്‌സ്‌പോ ഇന്ന് സമാപിക്കും. വാഹനപ്രേമികളെ ഇ.വി സാങ്കേതികവിദ്യയുടെ പുതിയ സാദ്ധ്യതകൾ അറിയിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രമുഖ ഓട്ടോമൊബൈൽ വ്‌ളോഗറും മാധ്യമപ്രവർത്തകനുമായ ബൈജു എൻ.നായർ എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു. ആഭ്യന്തര, ആഗോള വാഹനനിർമാതാക്കളുടെ പുതുപുത്തൻ മോഡലുകൾ പ്രദർശനത്തിലുണ്ട്.
ലുലു ഗ്രൂപ്പ് ഇന്ത്യ എച്ച് ആർ. ഹെഡ് അനൂപ് മജീദ്, കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു ആർ. നാഥ്, മാൾ മാനേജർ രജീഷ് ചാലുംമ്പറമ്പിൽ, സെക്യൂരിറ്റി മാനേജർ ബിജു, ഓപ്പറേഷൻസ് സീനിയർ മാനേജർ ഒ.സുകുമാരൻ, ലുലു ഇവന്റ്സ് ജനറൽ മാനേജർ ദിലു വേണുഗോപാൽ, ലുലു സീനിയർ ചീഫ് എൻജിനിയർ പി പ്രസാദ്, മാർക്കറ്റിംഗ് മാനേജർ സനു എസ്., ലീസിംഗ് മാനേജർ റീനാ സൂസൻ ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |