തൃശൂർ: നിലമ്പൂരിൽ മുഖ്യമന്ത്രി വർഗീയപ്രചാരണം നടത്തുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എല്ലാക്കാലത്തും ജമാഅത്തെയുമായി കൂട്ടുകൂടിയത് സി.പി.എമ്മാണ്. കഴിഞ്ഞകാലത്തെ ചരിത്രം എല്ലാവർക്കുമറിയാം. അവരോടൊപ്പം കൂടിയാൽ ജമാഅത്തെ ഇസ്ലാമി നല്ലവരും തങ്ങളെ പിന്തുണച്ചാൽ അവർ വർഗീയവാദികളാകുമെന്ന നിലപാട് വേണ്ട. അതൊക്കെ ജനങ്ങൾക്ക് മനസിലാകുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |