
തിരുവനന്തപുരം: പ്രമുഖ സാമൂഹ്യ-രാഷ്ട്രീയ-ജീവകാരുണ്യ പ്രവർത്തക പത്മിനി വർക്കിയുടെ സ്മരണക്കായി ദേവകി വാരിയർ സ്മാരകം ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് ഡോ. ചിത്ര വെങ്കിടേശ്വരൻ അർഹയായി. കേരളത്തിന്റെ മനസികാരോഗ്യ മേഖലയിൽ മനോരോഗ ചികിത്സയും സാന്ത്വന ചികിത്സയും സംയോജിപ്പിച്ചുള്ള ഡോ. ചിത്രയുടെ 26 വർഷത്തെ പ്രവർത്തനങ്ങൾക്കാണ് അവാർഡ്.
മാനസിക-സാമൂഹിക പ്രശ്നങ്ങളുള്ള വ്യക്തികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്താൻ പ്രവർത്തിക്കുന്ന മെഹക് ഫൗണ്ടേഷന്റെ സ്ഥാപകയാണ്. നിലവിൽ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ സൈക്യാട്രി വകുപ്പിന്റെ മേധാവിയാണ്. പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ വെങ്കിടേശ് രാമകൃഷ്ണനാണ് ജീവിതപങ്കാളി.
25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം പദ്മിനി വർക്കിയുടെ പത്താം ചരമവാർഷിക ദിനമായ ഡിസംബർ 12ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന ചടങ്ങിൽ മുൻ ചീഫ്‌സെക്രട്ടറി എസ്.എം. വിജയാനന്ദ് നൽകും. ടി.എൻ. സീമ അനുസ്മരണ പ്രഭാഷണം നടത്തുമെന്ന് ദേവകി വാരിയർ സ്മാരകം പ്രസിഡന്റ് ടി. രാധാമണി, സെക്രട്ടറി ലത വാര്യർ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |