കൊച്ചി: ഫാക്ടറിയിൽ തന്നെ എയർ കണ്ടിഷനിംഗ് സംവിധാനം സ്ഥാപിച്ച ട്രക്ക് മോഡലുകൾ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് പുറത്തിറക്കും. എസ്.എഫ്.സി, എൽ.പി.ടി, അൾട്ര, സിഗ്‌ന, പ്രൈമ ക്യാബിനുകളിൽ സംവിധാനം ലഭ്യമാകും. കൗൾ മോഡലുകളിൽ ആദ്യമായാണ് ഇത്തരം സൗകര്യം അവതരിപ്പിക്കുന്നത്. പവർ ഔട്ട്പുട്ട് എൻഹാൻസ്‌മെന്റുകൾ തുടങ്ങിയ മൂല്യവർദ്ധിത ഫീച്ചറുകളുടെ പരമ്പരയും ടാറ്റ അവതരിപ്പിച്ചിട്ടുണ്ട്. പ്രകടനത്തിലും ഡ്രൈവിംഗ് അനുഭവത്തിലും പുതിയ നാഴികക്കല്ലുകൾ സൃഷ്ടിക്കുന്നതിലുള്ള പ്രതിബദ്ധതയാണ് പുതിയ സൗകര്യങ്ങെന്ന് ടാറ്റ മോട്ടോഴ്സ് അധികൃതർ അറിയിച്ചു.
എയർ കണ്ടീഷൻ സൗകര്യമുള്ള ക്യാബിനുകളും കൗളുകളും അവതരിപ്പിച്ചതിലൂടെ ഡ്രൈവർമാർക്ക് സുഖകരമായ സാഹചര്യത്തിലൂടെ ജോലിക്ഷമത ഉയർത്താൻ കഴിയും. നിയന്ത്രണങ്ങൾ പാലിച്ച് ദീർഘകാല മൂല്യം ഉപഭോക്താക്കൾക്ക് ഉറപ്പുനൽകുമെന്ന് ടാറ്റ മോട്ടോഴ്സ് കൊമേഴ്ഷ്യൽ വെഹിക്കിൾസ് ട്രക്‌സ് വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമായ രാജേഷ് കൗൾ പറഞ്ഞു. ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും എൻജിനീയറിംഗ് വൈദഗ്ദ്ധ്യവും ഒരുമിച്ച് ചേർത്ത് തയ്യാറാക്കിയ നവീന സംവിധാനങ്ങൾ ചെലവ് കുറയ്ക്കുവാനും വാഹനയുടമകൾക്ക് ലാഭം ഉയർത്തുവാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |